പെരിക്കല്ലൂര്‍ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനമാരംഭിച്ചു

പെരിക്കല്ലൂര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി.സി കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ് പ്രസിഡന്‍്റ് മനോജ് മുടക്കോടി അദ്ധ്യക്ഷത വഹിച്ചു. കെ.സി സി.മലബാര്‍ റീജിയന്‍ പ്രസിഡന്‍്റ് ജോസ് കണിയാപറമ്പില്‍ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു. കെ.സി.സി. അതിരൂപതജോയിന്‍്റ് സെക്രട്ടറി ഷിജൂ കൂറാന, കര്‍ഷക ഫോറം ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, കര്‍ഷക ഫോറം ഫൊറോന കണ്‍വീനര്‍ ജോണ്‍ കുളക്കാട്ടുകുടി , കെ.സി. ഡബ്ള്യു എ പ്രസിഡന്‍്റ് മേഴ്സി ബെന്നി പാറടിയില്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. റെനി വെച്ചുവെട്ടിക്കല്‍ സ്വാഗതവും കെ.സി.സി. ഫൊറോന പ്രസിഡന്‍്റ് ജോണി പുത്തന്‍കണ്ടത്തില്‍ കൃതജ്ഞതയും പറഞ്ഞു. കര്‍ഷക ക്ളബ്ബ് കണ്‍വീനറായി ജോബി ചാമക്കാലായെ തിരഞ്ഞെടുത്തു.

Previous Post

കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ FELIZ 2K24 നടത്തി

Next Post

Kcyl ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

Total
0
Share
error: Content is protected !!