കുറ്റൂര്‍: സി. ഡാമിയന്‍ എസ്.വി.എം

കുറ്റൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഡാമിയന്‍ എസ്.വി.എം (94) നിര്യാതയായി. മൃതദേഹം ഞായറാഴ്ച (30-07-2023) രാവിലെ 10.30-ന് കുറ്റൂര്‍ വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ടുവരും. 11-ന് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാപള്ളിയില്‍ വി. കുര്‍ബാനയ്ക്കുശേഷം ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്‌കാരം. റാന്നി കണ്ണങ്കര പുത്തന്‍പുരയില്‍ പരേതരായ അബ്രാഹം-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അമ്മിണി, പാവന, കുഞ്ഞൂഞ്ഞമ്മ, എമിലി, പരേതരായ ബേബി, റ്റോം, മോളി. നട്ടാശ്ശേരി, ഉഴവൂര്‍, കൈപ്പുഴ, കണ്ണങ്കര, കട്ടച്ചിറ, പേരൂര്‍, കുമരകം, റാന്നി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ ദീര്‍ഘകാലം കുറ്റൂര്‍ മഠത്തില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

Previous Post

ഒളശ: കരിമ്പുംകാലായില്‍ ത്രേസ്യാമ്മ ലൂക്കോസ്

Next Post

കെ.സി.എസ്.എല്‍ സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തപ്പെട്ടു

Total
0
Share
error: Content is protected !!