കോട്ടയം: സി. പ്രിസ്‌ക തെക്കേമറ്റത്തില്‍ SVM

കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. പ്രിസ്‌ക SVM (91) നിര്യാതയായി. ബ്രഹ്‌മമംഗലം ഇടവക, തെക്കേമറ്റത്തില്‍ പരേതരായ പുന്നൂസ് – അന്നമ്മ ദമ്പതികളുടെ മകളാണ്. പരേതരായ ഉതുപ്പാന്‍, മത്തായി, ജേക്കബ്, ഏലികുട്ടി, അന്നമ്മ, അച്ചാമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

കിടങ്ങൂര്‍, ചമതച്ചാല്‍, കണ്ണങ്കര, മാലക്കല്ല്, പെരിക്കല്ലൂര്‍, ബൈസണ്‍വാലി, കല്ലറ, ചുങ്കം, എറണാകുളം, പൂഴിക്കോല്‍, പുന്നത്തുറ, പിറവം, പയസ് മൗണ്ട് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

മൃതദേഹം ചൊവ്വാഴ്ച (15-09- 2026), രാവിലെ 9.00 ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് വിസിറ്റേഷന്‍ മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു 2. 30 ന് ആരംഭിയ്ക്കും. തുടര്‍ന്ന് 4.00 ന് സമാപന ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കിടങ്ങൂര്‍ മഠം സിമിത്തേരിയില്‍ സംസ്‌കരിക്കുന്നതാണ്.

 

Previous Post

പാലിയേറ്റീവ് കെയര്‍ ശാക്തീകരണവും മാമ്മോഗ്രാം സ്‌ക്രീനിംഗും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു

Next Post

ചിക്കാഗോ KCS ഗോള്‍ഡീസ് മീറ്റ് 2026: ഓണാഘോഷവും സൗഹൃദ കൂട്ടായയും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!