മാവേലി മന്നന്റെ സ്മരണകള്‍ ഉയര്‍ത്തി ഓണാഘോഷം സംഘടിപ്പിച്ചു

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പയ്യാവൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വാശ്രയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പയ്യാവൂര്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ടകല്ലുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ച് ഓണ സന്ദേശം നല്‍കി. പയ്യാവൂര്‍ സെന്റ് ആന്‍സ് പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജോണ്‍സണ്‍ ചെത്തിക്കുന്നേല്‍ അധ്യക്ഷത വഹിച്ച് സംസാരിച്ചു. മാസ്സ് സ്റ്റാഫ് അംഗങ്ങളായ ശ്രീ അബ്രാഹം ഉള്ളാടപ്പുള്ളില്‍, ശ്രീമതി റെനി സിബി, ശ്രീ ബെന്നി കുഴിവേലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആനിമേറ്റര്‍ ശ്രീമതി ആന്‍സി ജോസ് സ്വാഗതവും, ശ്രീമതി രജനി സാബു നന്ദിയും അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. ആഘോഷത്തിന്റെ മാറ്റുകൂട്ടുന്ന മെഗാസമ്മാനത്തിന് ശ്രീമതി മിറയക്കുട്ടി ബേബി, ശ്രീമതി സുനിത രവി, ശ്രീമതി ഗ്രേസി ജോയി എന്നിവര്‍ അര്‍ഹരായി. മത്സര വിജയികള്‍ ബഹുമാനപ്പെട്ട സിബിന്‍ കൂട്ടകല്ലുങ്കല്‍ അച്ചനില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. സിസ്റ്റര്‍ റോസിയ എസ് വി എം, സിസ്റ്റര്‍ സാനി – കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സ്വാശ്രയ സംഘ ലീഡേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. സ്വാശ്രയ ഗ്രൂപ്പുകളുടെ കൂട്ടായ്മയും പങ്കാളിത്തവും വിളിച്ചോതുന്ന ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി.

 

Previous Post

ഉഴവൂര്‍: കൊട്ടാരത്തില്‍ ഏലിയാമ്മ ചാക്കോ

Next Post

ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ‘കരുതല്‍’ – ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!