എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം മാസ്സ്

കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി, ചെറുകിടസംരംഭകത്വവികസന ബാങ്ക്ഓഫ്ഇന്ത്യയുമായി സഹകരിച്ച് കാസര്‍ഗോഡ്ജില്ലയിലെ പനത്തടി, കള്ളാര്‍, കോടോംബേളൂര്‍ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഉമനത്തിനായി നടപ്പിലാക്കിവരുന്ന സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി കള്ളാര്‍ഗ്രാമപഞ്ചായത്ത് ചച്ചാജിസ്പെഷ്യല്‍സ്കൂളില്‍വച്ച് പദ്ധതി വിശദീകരണ സെമിനാര്‍ സംഘടിപ്പിച്ചു. മാസ്സ് പ്രോഗ്രാംമാനേജര്‍ അബ്രാഹംഉള്ളാടപ്പുള്ളില്‍ അദ്ധ്യക്ഷത വഹിച്ചുസംസാരിച്ചു. ചച്ചാജിസ്പെഷ്യല്‍സ്കൂള്‍ അധ്യാപിക .ഡാലിയമാത്യു സ്വാഗതം ആശംസിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ്, പി.ടി.എ.പ്രസിഡന്‍റ് ദേവസ്യ.പി.വി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. മാസ്സ് പ്രൊജക്ട്അസി.വിനു ജോസഫ് പദ്ധതി വിശദീകരണം നടത്തി. സെമിനാറില്‍എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങളിലെ വീട്ടമ്മമാര്‍ പങ്കെടുത്തു.

Previous Post

പയ്യാവൂര്‍: കല്ലറ പുത്തന്‍പുരയ്ക്കല്‍ ജോസഫ്

Next Post

മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി ഹൂസ്റ്റണില്‍ : ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

Total
0
Share
error: Content is protected !!