മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി ഹൂസ്റ്റണില്‍ : ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ച് നത്തപ്പെടുന്ന ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ക്നാനായ റീജിയണ് തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ 15, 16 തീയതികളില്‍ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റണ്‍ ഫൊറോനയുമാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഹൂസ്റ്റണ്‍ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറ, മിഷന്‍ ലീഗ് ഭാരവാഹികള്‍, ഇടവക കൈകാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, മതബോധന അദ്ധ്യാപകര്‍, എന്നിവരുടെ നേതൃത്വത്തില്‍ ദൃധുഗതിയിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

വിശുദ്ധ കുര്‍ബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം, ജൂബിലി മിഷന്‍ റാലി, എഴുപത്തഞ്ചു കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ഗം കളി, നടവിളി, ‘ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്’ തുടങ്ങിയ വിവിധ പരിപാടികള്‍ രണ്ടു ദിവസങ്ങളിലായി നടക്കും. ക്നാനായ റീജിയണിലെ മുഴുവന്‍ മിഷന്‍ ലീഗ് അംഗങ്ങലെയും ഹൂസ്റ്റണിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു.

 

 

Previous Post

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം മാസ്സ്

Next Post

കെ .സി .വൈ .എല്‍ മുട്ടം യൂണിറ്റിന്റെ നേതൃത്വത്തില്‍ വചനം 2K22 നടത്തപ്പെട്ടു

Total
0
Share
error: Content is protected !!