നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് ഊഷ്മള സ്വീകരണം

Northern Ireland ക്‌നാനായ സമൂഹം ഒത്തുചേര്‍ന്ന്, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആദ്യമായി മലങ്കര റീത്തില്‍ വി. ബലിയര്‍പ്പിക്കുകയും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ക്‌നാനായ സമൂഹത്തിന്റെ കുടുംബ സംഗമം നടത്തപ്പെടുകയും അഭി. പിതാവിന് ഊഷ്മളമായ സ്വീകരണം നല്‍കുകയും ചെയ്തു.
തുടര്‍ന്ന്, ക്‌നാനായ പൈതൃകം വിളിച്ചോതുന്ന യുവജനങ്ങളുടെ മാര്‍ഗംകളിയും, മതാധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികളും, സ്‌നേഹവിരുന്നും കൂട്ടായ്മയുടെയും ആഘോഷങ്ങളുടെയും മാറ്റുകൂട്ടി. വിവാഹത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ദമ്പതിമാരെയും, ഈ വര്‍ഷം Holy communion സ്വീകരിച്ച എല്ലാ കുഞ്ഞുങ്ങളെയും, മതാധ്യാപകരെയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും, അഭി.പിതാവ് വിവിധ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. Northern Ireland Knanaya Kudumba Yogam ത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ ആഘോഷ കൂട്ടായ്മയ്ക്ക്, NIKKY, NIKWA, NIKCYL കമ്മിറ്റി അംഗങ്ങളോടൊപ്പം president ജിമ്മി കറുകപ്പറമ്പില്‍, Priest-in-charge ഫാ. ജിബിന്‍ പാറടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

കരിപ്പാടം: ഏനാദി പാലക്കാട്ടുതാഴുത്ത് ഇട്ടിയവിര

Next Post

തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം ആര്‍ജ്ജിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍

Total
0
Share
error: Content is protected !!