കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സഹായമെത്രാനും മലബാറിലെ ക്നാനായ ജനതയുടെ പ്രത്യേക ചുമതല വഹിക്കുന്ന മെത്രാനുമായ മാര്‍ തോമസ് ആനിമൂട്ടിലിന് മലബാര്‍ കുടിയേറ്റ ജനത കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം നല്കി. മലബാര്‍ കുടിയേറ്റ ജനതയില്‍നിന്ന് ആദ്യമായി മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട പുത്രന് എന്ന പ്രത്യേകതയോടെയാണ് ശ്രീപുരം പാസ്റ്ററല്‍ സെന്‍്ററില്‍ ക്നാനായ ജനത അദ്ദേഹത്തിന് ഗംഭീര സ്വീകരണം ഒരുക്കിയത്. അനുമോദന സമ്മേളനത്തിനു മുന്നോടിയായി നടന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ തോമസ് ആനിമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ളാനി ,സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മികരായിരുന്നു.
അനുമോദന സമ്മേളനത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, കണ്ണൂര്‍ മേയര്‍ പി. ഇന്ദിര, ഫാ. ജോയ് കട്ടിയാങ്കല്‍, ഫാ. ക്ളാരന്‍സ് പാലിയത്ത്, സി.സിന്‍സി എസ്.വി.എം, കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജോസ് കണിയാപറമ്പില്‍, ഫാ. ജോര്‍ജ് കപ്പുകാലയില്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. ഒ. മോഹനന് എം.എല്‍.എ, കെ. വി. സുമേഷ് എം.എല്‍.എ, ടി. കെ. ഗോവിന്ദന് എം.എല്‍.എ, സജീവ് ജോസഫ് എം.എല്‍.എ , കോര്പ്പറേഷന് കൗണ്‍സിലര്‍ അനൂപ് ബാലന് , കെ.സി .സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പെടുത്തുമലയില്‍, കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജാക്സണ് മണപ്പാട്ട്, കെ.സി.ഡബ്ള്യൂ.എ മലബാര്‍ റീജിയന് പ്രസിഡന്റ് ബിന്‍സി മാറിക വീട്ടില്‍ , കെ.സി.വൈ.എല്‍ മലബാര്‍ റീജിയന് പ്രസിഡന്റ് ബോണി ജോസ് ടോമി എന്നിവര്‍ മാര്‍ ആനിമൂട്ടിലിനെ പൊന്നാടയണിച്ച് ആദരിച്ചു. മാര്‍ തോമസ് ആനിമൂട്ടില്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍, ഫാ. ജോയ് കട്ടിയാങ്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഫാ. ജിബില്‍ കുഴിവേലില്‍, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഫാ. ജെഗിന്‍ കോളങ്ങായില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.



