കോട്ടയം: കെ.സി.ബി.സി സെപ്റ്റംബര്‍ 27ന് നടത്തിയ ലോഗോസ് ക്വിസില്‍ കോട്ടയം അതിരൂപതയില്‍ രണ്ടു പേര്‍ക്ക് നൂറുമാര്‍ക്ക് വീതം ലഭിച്ചു. ഏച്ചോം ഇടവകയിലെ ജിനുമോള്‍ അന്‍ഷു ചെന്നാലിക്കുന്നേല് , ചുള്ളിയോട് ഇടവകയിലെ സുജ ജോയ് അഞ്ചംകുന്നത്ത് എന്നിവരാണ് നൂറുമാര്‍ക്ക് ലഭിച്ച് ഒന്നാംസ്ഥാനം നേടിയത്.
സി. ശരണ്യ എസ്.വി.എം (പൂഴിക്കോല്‍) , മേഴ്സി ജോയി കൊട്ടുപ്പള്ളില്‍ രാജപുരം എന്നിവര്‍ 99 മാര്‍ക്ക് വീതം നേടി രണ്ടാംസ്ഥാനത്തിനര്ഹരായി. മിനി ജോസ് ആലയ്ക്ക ല്‍ അട്ടപ്പാടി, ബീന തമ്പി വിരുത്തക്കുളങ്ങര കല്ലറ പുത്തന്‍പള്ളി എന്നിവര്‍ 98 മാര്‍ക്ക് നേടി മൂന്നാംസ്ഥാനം നേടി.
ലോഗോസ് ക്വിസ് 2026: രണ്ടു പേര്‍ക്ക് നൂറുമേനി



