മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കി

യു.കെ യിലെ സെന്റ്.മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍,മാഞ്ചസ്റ്ററില്‍ കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ ന് സ്വീകരണം നല്‍കി.വി.കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ക്‌നാനായ പ്രേക്ഷിത കുടിയേറ്റ അനുസ്മരണ യോഗത്തില്‍ വെച്ച് ബൊക്കെ നല്‍കി സ്വാഗതം ചെയ്തു,തദ്ദവസരത്തില്‍ ക്‌നായി തോമാ ദിനാചരണത്തിന്റെയും,കുടിയേറ്റ അനുസ്മരണത്തിന്റെയും സന്ദേശവും ലിബിന്‍ പാറയില്‍ പങ്കുവെയ്ച്ചു.

യു.കെ. ക്‌നാനായ വികാരി ജനറാള്‍ റവ.ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, കൈക്കാരന്മാരായ ആന്‍സണ്‍ മുപ്രാപ്പള്ളി, സജി മണ്ണാട്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

Next Post

ജോജോ ആട്ടേലിന് വനമിത്ര പുരസ്‌കാരം

Total
0
Share
error: Content is protected !!