കെ.സി.വൈ.എല്‍. ലീഡര്‍ഷിപ്പ് ക്യാമ്പിന് ഉജ്ജ്വല സമാപനം

തെള്ളകം : കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തോലിക് യൂത്ത് ലീഗിന്റെ 2022-23 വര്‍ഷത്തെ ആദ്യ ലീഡര്‍ഷിപ്പ് ക്യാമ്പിന്റെ സമാപന സമ്മേളനം കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍.മാത്യു മൂലക്കാട്ട് ചൈതന്യ പാസ്റ്ററല്‍ സെന്‍ട്രല്‍ വച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യോഗത്തിന് കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ.ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷത വഹിച്ചു. സെപ്റ്റംബര്‍ മാസം 9,10,11 തിയതികളില്‍ കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ട ക്യാമ്പില്‍ പ്രശസ്ത മോട്ടിവേഷന്‍ ട്രെയിനര്‍ ജെയ്‌സണ്‍ അറയ്ക്കല്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോണീസ് പി. സ്റ്റീഫന്‍, ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, ശ്രീ. ഷെല്ലി ആലപ്പാട്ട് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. അതിരൂപതാ സമിതി അംഗങ്ങളായ ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍ക്കുഴിയില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ SJC, ജനറല്‍ സെക്രട്ടറി ഷാരു സോജന്‍ കൊല്ലറേട്ട്, വൈസ് പ്രസിഡന്റ് ജെറിന്‍ ജോയി പാറാണിയില്‍, ജോയിന്റ് സെക്രട്ടറി അലീന ലൂമോന്‍ പാലത്തിങ്കല്‍, ട്രഷറര്‍ ജെയിസ് എം. ജോസ് മുകളേല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 82 അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ആദ്യ ലീഡര്‍ഷിപ്പ് ക്യാമ്പന്റെ ഔപചാരികമായ ഉദ്ഘാടനം  മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍  നിര്‍വഹിച്ചു. അതിരൂപത പ്രസിഡന്റ്  ലിബിന്‍ ജോസ് പാറയില്‍ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.

 

 

Previous Post

വിത്തും വളവും ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

കെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!