വിത്തും വളവും ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഇടുക്കി : ഗ്രീന്‍വാലി ടെവേലോപ്‌മെന്റ്‌റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കായി വിത്തും വളവും ഒരുക്കുന്നു. മികച്ചയിനം വിത്തുകളിലൂടെയും ജൈവ വളങ്ങളിലൂടെയും ഉത്പാദനം വര്ധിപ്പിക്കുന്നതിനോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് വിത്തും വളവും കാര്‍ഷിക മേഖലക്ക് കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു.ചടങ്ങില്‍ പടമുഖം ഫൊറോനാ വികാരി ഫാ. ഷാജി പൂത്തറയില്‍ അധ്യക്ഷത വഹിച്ചു. ഗ്രീന്‍വാലി ഡവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്,പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, സിസ്റ്റര്‍ സനില, ലിസി കുര്യന്‍, അനിമേറ്റര്‍മാരായ രജനി റോയ്, മിനി മാത്യു, എല്‍സമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Previous Post

കളളാര്‍: നിരപ്പേല്‍ ജോയി

Next Post

കെ.സി.വൈ.എല്‍. ലീഡര്‍ഷിപ്പ് ക്യാമ്പിന് ഉജ്ജ്വല സമാപനം

Total
0
Share
error: Content is protected !!