ജനങ്ങളുടെ സുരക്ഷ സര്‍ക്കാരുകളുടെ ഉത്തരവാദിത്വം: കോട്ടയം അതിരൂപത വൈദിക സമിതി

മലയോര മേഖലയില്‍ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുകയെന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സുപ്രധാന ഉത്തരവാദിത്വവുമാണ്. ഇക്കാര്യത്തില്‍ തുടര്‍ച്ചയായി അധികാരികള്‍ക്ക് പ്രത്യേകിച്ച് വനംവകുപ്പിനു അടുത്തകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ വീഴ്ചകള്‍ അത്യന്തം ദുഃഖകരമാണ്. നഷ്ടപരിഹാരമെന്നതുപോലെ പണം നല്‍കുന്നത് ഒരിക്കലും മനുഷ്യ ജീവന്‍ നഷ്ടമാകുന്നതിനു പരിഹാരമാകില്ല. മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോള്‍ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധിക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ഗുരുതരമായി കാണുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. മലയോര മേഖലകളിലെ ഇടവകകളിലെ ജനങ്ങളുടെ ഭയാശങ്കയും ഉത്ക്കണ്ഠയും ഇന്ന് അതിതീവ്രമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ആകുലതയിലായിരിക്കുന്ന ജനതയോടും കരുതലും സഹാനുഭൂതിയും അറിയിക്കുന്നതോടൊപ്പം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും അതിരൂപതാവൈദിക സമിതി ആവശ്യപ്പെടുന്നു.

Previous Post

വള്ളിച്ചിറ: പണിക്കാപ്പറമ്പില്‍ പി.എല്‍ ജോസഫ്

Next Post

കൂടലൂര്‍: തേക്കിന്‍കാട്ടില്‍ സൈമണ്‍

Total
0
Share
error: Content is protected !!