സ്വാശ്രയ വയോജന സംഗമം സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ വയോജന സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. വയോജനങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കൂടാതെ വിവിധ കലാപരിപാടികളും കര്‍ക്കിടക കഞ്ഞിക്കൂട്ട് മരുന്ന് ചൂര്‍ണ്ണം വിതരണവും നടത്തപ്പെട്ടു.

 

Previous Post

അറിവിന്റെ ആവേശപ്പോരാട്ടമായി കലാം ക്വിസ് സീസണ്‍ 6

Next Post

മാറിക: എരുമേലിക്കര ജോസഫ്.ടി

Total
0
Share
error: Content is protected !!