ഉഴവൂര്‍ : ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക ഫോറം ഉഴവൂര്‍ ഫൊറോനാ കര്‍ഷക സെമിനാര്‍ നടത്തി. ചേറ്റുകുളം സെന്‍്റ് മേരീസ് പള്ളിഹാളില്‍ വച്ചായിരുന്നു സെമിനാര്‍. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രസിഡന്‍്റ് എബ്രാഹം വെളിയത്ത് ആധ്യക്ഷത വഹിച്ചു. കെ.സി സി അതിരൂപത പ്രസിഡന്‍്റ് പി.എ. ബാബു പറമ്പിടത്തുമലയില്‍ മുഖ്യപ്രഭാഷണവും കെ.സി.സി. ഫൊറോന ചാപ്ളിയന്‍ ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. കര്‍ഷക ഫോറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ് വിഷയം അവതരിപ്പിച്ചു. ഫാ. ഡോമിനിക്ക് മഠത്തില്‍ കളത്തില്‍, കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി. ഡബ്ള്യുഎ അതിരൂപത പ്രസിഡന്‍്റ് ഷൈനി സിറിയക്ക്, കെ.സി.വൈഎല്‍ അതിരൂപത പ്രസിഡന്‍്റ് ജോണീസ്.പി. സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉഴവൂര്‍ കൃഷി ഓഫീസര്‍ തെരേസ അലക്സ് – കാര്‍ഷീക സൊസൈറ്റികള്‍ക്ക്സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ എന്ന വിഷയത്തില്‍ ക്ളാസ് എടുത്തു. കര്‍ഷക ഫോറം ഫൊറോന കണ്‍വീനര്‍ പീറ്റര്‍ ഇളംപ്ളക്കാട്ട് സ്വാഗതവും ചേറ്റുകുളംപള്ളി കര്‍ഷക ക്ളബ്ബ് കണ്‍വീനര്‍ സ്റ്റീഫന്‍ തോമസ് വെള്ളരിമറ്റത്തില്‍ കൃതജ്ഞതയും പറഞ്ഞു.