ക്‌നാനായ റീജിയന്‍ പ്രതിനിധി യോഗം നടന്നു

ചിക്കാഗോ: ക്‌നാനായ കാത്തലിക് റീജിയണിലെ എല്ലാ പ്രതിനിധികളുടെയും സംയുക്ത യോഗം ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ ഹാളില്‍ വെച്ച് നടത്തപ്പെട്ടു. യോഗം ക്‌നാനായ റീജിയന്‍ വികാരി ജനറല്‍ ഫാ.തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. കാനഡ റീജിയന്‍ വികാരി ജനറല്‍ ഫാ.പത്രോസ് ചമ്പക്കര, ഫൊറോ വികാരിമാര്‍ ,ഇടവക വികാരിമാര്‍ ,സന്യസ്തര്‍,പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്‍മാരുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മാര്‍.മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത സമാപനസന്ദേശം നല്‍കി. ക്‌നാനായ റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരും നാളുകളിലേയ്ക്ക് വേണ്ട നിലപാടുകളും കര്‍മ്മപരുപാടികളും ആവിഷ്‌കരിക്കുകയായിരുന്നു യോഗം ലക്ഷ്യമിട്ടത് .
ലിന്‍സ് താന്നിച്ചുവട്ടില്‍

 

Previous Post

ആവേശമായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍

Next Post

കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനവും വനിതാദിനവും

Total
0
Share
error: Content is protected !!