കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനവും വനിതാദിനവും

മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ. എ മകുടാലയം യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനവും വനിതാദിനവും നടത്തി. കല്ലറ പള്ളി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവകയിലെ സമര്‍പ്പിതരുടെ അമ്മമാരെയും ലീജിയന്‍ ഓഫ് മേരി അതിരുപതാ പ്രസിഡന്‍്റ് പ്രഫ.ലത മാക്കിലീനേയും ആദരിച്ചു. വനിതാ നിഷേപപദ്ധതി ” താലന്ത് 2024″ന്‍്റെ ആദ്യ നറുക്കെടുപ്പ് സി. ഫ്രാന്‍സി എസ്.ജെ.സി നിര്‍വഹിച്ചു. നിയമാവലി ക്വിസ്മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പ്രസിഡന്‍്റ് ഡെയ്സി അലക്സ് പാറശേരില്‍ 2024വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
ഫാ. എബി അലക്സ വടക്കേകര, സി. ജോര്‍ജി എസ്.വി.എം, സി. ഫ്രാന്‍സി എസ്.ജെ.സി , പ്രഫ. ലതാ മാക്കീല്‍ , യൂണിറ്റ് സെക്രട്ടറി ലൈലമ്മ ജോമോന്‍ പാറശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഡോ.അഖില്‍ മാത്യു (ആരോഗ്യമന്ത്ര) ക്ളാസ്സ് നയിച്ചു.

Previous Post

ക്‌നാനായ റീജിയന്‍ പ്രതിനിധി യോഗം നടന്നു

Next Post

ഉഴവൂര്‍: തൊണ്ടിപ്ളാക്കില്‍(വളപ്പില്‍) ബിനോയി ജോണ്‍

Total
0
Share
error: Content is protected !!