ആവേശമായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍ ഏവര്‍ക്കും ആവേശകരമായി മാറി.

അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ക്ക് ക്നാനായ പാരമ്പര്യങ്ങളോടും സംസ്‌കാരത്തോടും കൂടുതല്‍ അഭിമുഖ്യം വളര്‍ത്തുന്നതിന് വേണ്ടി റീജിയണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ എല്ലാ ഇടവകളില്‍ നിന്നുമുള്ള കുട്ടികള്‍ വളരെ ആവേശപൂര്‍വമാണ് പങ്കുചേര്‍ന്നത്. റീജിയണല്‍ തലത്തില്‍ വിജയികളാകുന്ന ഇടവകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നതാണ്.

ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റിയാണ് കുട്ടികള്‍ക്കായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

നടവിളി, പുരാതനപ്പാട്ട് മത്സരങ്ങളുടെ ഇടവകതല വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയുക:

Marthoman Song-
https://youtube.com/playlist?list=PLenWX0JhMq0fPpbMHNtmfTOrAmCB-FZNW&si=_5LuJ-j8mTGluAfK

Nadavili-
https://www.youtube.com/playlist?list=PLenWX0JhMq0cnfm0Lrz69R4G-5G7VcqWS

 

Previous Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അയര്‍ലണ്ട് മേഖലാ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

Next Post

ക്‌നാനായ റീജിയന്‍ പ്രതിനിധി യോഗം നടന്നു

Total
0
Share
error: Content is protected !!