ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റി കുട്ടികള്‍ക്കായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഇടവക തലത്തില്‍ കുട്ടികള്‍ ‘മാര്‍ത്തോമന്‍’ ക്നാനായ പാട്ട് പാടുന്നതിന്റെയും നട വിളിക്കുന്നതിന്റെയും ഒരു വീഡിയോ എടുത്തു റീജിയണല്‍ സമിതിക്ക് അയക്കുവാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 400, 200 100 ഡോളറുകള്‍ വീതം ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. ജനപ്രിയ വീഡിയോക്കും ക്യാഷ് അവാര്‍ഡ് നല്‍കും.
നടവിളി മത്സരത്തിന്റെ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് താമ്പായിലെ ക്നായി തൊമ്മന്‍ സെന്റര്‍ (ജോസ്- ഷൈനി കിഴക്കനടിയില്‍ ഫാമിലി) ആണ്. നടവിളിയുടെ മറ്റ് ക്യാഷ് പ്രൈസുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് താമ്പായിലെ ജോബി- ജെയ്മോള്‍ കളപ്പുരക്കല്‍ ഫാമിലിയാണ്.
സിജോയ് പറപ്പള്ളില്‍





