ക്‌നാനായ ഹാപ്പി ഹോം ഉദ്ഘാടനം ചെയ്തു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സഹകരണത്തോടെ ആരംഭിച്ച ക്‌നാനായ ഹാപ്പി ഹോം പ്രോജക്ടിന്റെ ഉദ്ഘാടനം കേരള സഹകരണ വകുപ്പുമന്ത്രി  V.N വാസവന്‍ നിര്‍വഹിച്ചു. ഹാപ്പിഹോമിന്റെ വെഞ്ചരിപ്പും അനുഗ്രഹപ്രഭാഷണവും കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട് നടത്തി. ഹാപ്പി ഹോം ചെയര്‍മാന്‍ ജോയി മുപ്രാപ്പള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ MP തോമസ് ചാഴികാടന്‍ ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പ്രഭാഷണവും, മോന്‍സ് ജോസഫ് MLA ഹാപ്പി ക്ലബ് ഉദ്ഘാടന വും സ്റ്റീഫന്‍ ജോര്‍ജ് Ex MLA കാനായിലെ കല്യണം ആര്‍ട്ട് പെയിന്റിംഗ് അനാച്ഛാദനവും താക്കോല്‍ ദാനവും ഷെവലിയര്‍ ജോയി ജോസഫ് കൊടിയന്ത്ര ക്രിസ്തുരാജ പ്രതിമ അനാച്ഛാദനവും ജോയി മുപ്രാപ്പള്ളില്‍ ക്‌നായി തോമാ പ്രതിമാ അനാഛാദനവും നിര്‍വഹിച്ചു.. KCC പ്രസിഡണ്ട് ബാബു പറമ്പടത്തുമലയില്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ി ലൗലി ജോര്‍ജ്, ഫാ സൈമണ്‍ പുല്ലാട്ട്,കൗണ്‍സിലര്‍ ശ്രീമതി വിജി ഫ്രാന്‍സിസ് , ബിനോയി ഇടയാടിയില്‍, സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍ തോമസ് പീടികയില്‍ എന്നിവര്‍ സംസാരിച്ചു.

 

Previous Post

പുതുപ്പള്ളി: കുമരകം കൊടിയന്തറ ബെന്നി മാത്യു

Next Post

അപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയകളുടെ വിജയവുമായി കാരിത്താസ് ഹോസ്പിറ്റല്‍

Total
0
Share
error: Content is protected !!