കോട്ടയം : ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ചു ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ ബിനോയി മാത്യു ഇടയാടിയില്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ : സോണിച്ചന്‍ പി ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. ക്‌നാനായ സൊസൈറ്റി മുന്‍ ചെയര്‍മാന്‍ ഡോ : സ്റ്റീഫന്‍ ജോര്‍ജ് Ex MLA, ഡയറക്ടര്‍ മാരായ തോമസ് പീടികയില്‍, ഷൈജി ഓട്ടപ്പള്ളില്‍, തോമസ് മുളക്കല്‍, ജെയിംസ് മലേപ്പറമ്പില്‍, ജോസ് തൊട്ടിയില്‍, ഷോണി പുത്തൂര്‍, ജോണ്‍ പുത്തന്‍കണ്ടത്തില്‍, മാനേജിങ് ഡയറക്ടര്‍ മാത്യു പി കെ പാണ്ടവത്ത്, ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ് പാറടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റിസോഴ്സ് പരിശീലകനായ ഡോ : ബെന്നി കുര്യന്‍ ക്ലാസ്സ് നയിച്ചു.






