കെ കെ സി എ ഓണാഘോഷം ‘തനിമയില്‍ ഒരോണം 2022’ ഫ്‌ലയര്‍, റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ സെപ്റ്റംബര്‍ 9 ന് നടത്തുന്ന തനിമയില്‍ ഒരോണം എന്ന ഓണാഘോഷ പരിപാടിയുടെ ഫ്‌ലയര്‍, റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു. അബാസിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജയേഷ് ഓണശ്ശേരില്‍ സംഘടനയുടെ രക്ഷാധികാരി ജോബി ജോസിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. റാഫിള്‍ കൂപ്പണിന്റെ പ്രകാശനം ജോയിന്റ് ട്രഷറര്‍ വിനില്‍ തോമസ് , കേന്ദ്ര കമ്മിറ്റി അംഗം റെമി വട്ടകളത്തിനു നല്‍കി നിര്‍വഹിച്ചു.

ഇന്ത്യന്‍ ഐഡല്‍ , സീ ടിവിയുടെ ‘സരിഗമപ’ എന്നീ സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളത്തിന്റെ അഭിമാനമായി മാറിയ വൈഷ്ണവ് ഗിരീഷ്, ചലച്ചിത്ര പിന്നണി ഗായിക ലേഖ അജയ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും, കുവൈത്തിലെ ക്‌നാനായ അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കും.

പ്രസിഡന്റ് ജയേഷ് ഓണശ്ശേരില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന. സെക്രട്ടറി ബിജോ മല്‍പാങ്കല്‍, ജോയിന്റ് സെക്രട്ടറി അനീഷ് എം ജോസ് , വിനോയ് കരിമ്പില്‍, ഡോണ തോമസ് എന്നിവര്‍ സംസാരിച്ചു. കെ കെ സി എ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Previous Post

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

Next Post

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍: ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും, ഡെറിക് ചെരുവന്‍കാലായിലും കലാപ്രതിഭകള്‍

Total
0
Share
error: Content is protected !!