കെ.സി.വൈ.എല്‍ മഴയാത്ര സംഘടിപ്പിച്ചു

പ്രകൃതിയെ യുവജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ കെ.സി.വൈ.എല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റാണിപുരത്തേക്ക് മഴയാത്ര സംഘടിപ്പിച്ചു. രാജപുരം ഫൊറോനാ വികാരി ഫാ. ബേബി കട്ടിയാങ്കല്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കേന്ദ്ര സര്‍വകലാശാല എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥിനിയും യൂണിറ്റ് സെക്രട്ടറിയുമായ മരീസ പുല്ലാഴി കാട്ടിലെ ജീവ വൈവിധ്യങ്ങളെ യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തി നല്‍കി. എഴുപതോളം അംഗങ്ങള്‍ യാത്രയില്‍ പങ്കെടുത്തു. പ്രസിഡണ്ട് റോബിന്‍ ഏറ്റിയേപ്പള്ളി, ജെസ്ബിന്‍ ആലപ്പാട്ട്, അബിയ മരുതൂര്‍, സാലസ് പറയക്കോണം, ജ്യോതിസ് നാരമംഗലം, സി. ലിസ്‌ന, ഡോ. അഖില്‍ പൂഴിക്കാലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Previous Post

തുടിയുത്സവം 2023 ഉത്ഘാടനം ചെയ്തു

Next Post

ഒത്തുചേരലിന്റെ ഉത്സവമായി ക്‌നാനായ റീജിയണ്‍ ”എബയിഡ്’ റ്റീന്‍സ് കോണ്‍ഫ്രണ്‍സ്

Total
0
Share
error: Content is protected !!