കെ .സി .വൈ .എല്‍ മുട്ടം യൂണിറ്റിന്റെ നേതൃത്വത്തില്‍ വചനം 2K22 നടത്തപ്പെട്ടു

കെ .സി .വൈ .എല്‍ മുട്ടം യൂണിറ്റിന്റെ നേതൃത്വത്തില്‍ വചനം 2K22 നടത്തപ്പെട്ടു .കെ .സി.വൈ.എല്‍ മുട്ടം യൂണിറ്റ് ചാപ്ലയിന്‍ റവ ഫാ ജോസ് മാമ്പുഴക്കല്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ച് ശുശ്രൂഷകള്‍ക്ക് ആരംഭം കുറിച്ചു. കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന ചാപ്ലയിന്‍ റവ ഫാ ദീപു ഇറപുറത്ത് പ്രോഗ്രാമില്‍ സന്നിഹിതനായിരുന്നു ബ്രദര്‍ റെജി കൊട്ടാരത്തിലും സഹപ്രവര്‍ത്തകരുമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.ചുങ്കം ഫൊറോനയിലെയും സമീപപ്രദേശങ്ങളിലും മുഴുവന്‍ യുവജനങ്ങളെയും അണിനിരത്തി കൊണ്ടാണ് മുട്ടം യൂണിറ്റ് വചനം നേതൃത്വം നല്‍കിയത്.200 ഓളം കുട്ടികള്‍ പങ്കെടുത്തു.ഒരു ദിവസം മുഴുവനും നീണ്ടുനിന്ന പ്രാര്‍ത്ഥന ശുശ്രൂഷ വൈകുന്നേരം സ്‌നേഹവിരുന്നോടു കൂടി അവസാനിച്ചു

Previous Post

മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി ഹൂസ്റ്റണില്‍ : ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

Next Post

സ്വപ്ന വീട് കൈമാറി

Total
0
Share
error: Content is protected !!