സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കെ സി വൈ എല്‍ അരീക്കര യൂണിറ്റ്

കെ സി വൈ എല്‍ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാര്‍ഷികത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് അരീക്കര സെന്റ് റോക്കീസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. അരീക്കര കെ സി വൈ എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗം  കെ സി വൈ എല്‍ യൂണിറ്റ് ചാപ്ലയിന്‍ ഫാ .സ്റ്റാനി ഇടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യാതിഥിയായി. എം യു എം ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി പ്രിന്‍സി sjc, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ സി ജാന്നറ്റ് sjc, സി സുരഭി,അരീക്കര കെ സി വൈ എല്‍ ഭാരവാഹികള്‍ ആയ അനുമോള്‍ സാജു, ജോസ്‌മോന്‍ ബിജു, അലക്‌സ് സിറിയക്, അഞ്ചല്‍ ജോയ്, ഡയറക്ടര്‍ എബ്രഹാം കെ സി, സി അഡൈ്വസര്‍ സി റെയ്ജിസ്, ആശുപത്രി പി ആര്‍ ഒ ടോം ഷാജി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മോനിപള്ളി ആശുപത്രിയില്‍ നിന്നും 25 ജീവനക്കാര്‍ അടങ്ങുന്ന ടീം ആണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ എത്തിച്ചേര്‍ന്നത്.
ശിശുരോഗ വിഭാഗം, ഓര്‍ത്തോ വിഭാഗം,ജനറല്‍ മെഡിസിന്‍ എന്നീ പരിശോധന വിഭാഗങ്ങളില്‍ ഡോ കുര്യന്‍ ബി മാത്യു, ഡോ ജിത്തു മാത്യു, ഡോ കൃഷ്ണമോള്‍ ഭരതന്‍ എന്നിവര്‍ പരിശോധനകള്‍ നടത്തി.ഷുഗര്‍ ടെസ്റ്റ്, ബി പി, ഇ സി ജി, ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ്, തൈറോയ്ഡ് എന്നിവ പരിശോധിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. അരീക്കരയിലും സമീപ പ്രദേശങ്ങളിലും ഉള്ള നാനാജാതി മതസ്ഥരായ 300 ലധികം ആളുകള്‍ മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.

 

Previous Post

മാറിക പുത്തന്‍ പള്ളിയില്‍ കര്‍ഷകക്ലബ്ബ് ആരംഭിച്ചുഭിച്ചു

Next Post

പ്രതിക്ഷേധ സംഗമം

Total
0
Share
error: Content is protected !!