ആത്മീയ നേതൃത്വം നല്‍കി കടന്നുപോയ വൈദികരുടെ കബറിടത്തിങ്കല്‍ കൂപ്പുകൈകളുടെ കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ്

മണക്കാട് :കെ. സി വൈ. എല്‍ മണക്കാട് യൂണിറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ ഇടവകയുടെ ആത്മീയവും, ഭൗതികവുമായ, വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി കടന്നുപോയ മുന്‍ വൈദികരുടെയും, സിസ്റ്റേഴ്‌സിന്റെയും ചരമദിനത്തില്‍ കബറിടങ്ങളില്‍ സന്ദര്‍ശിച്ച്, ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുന്നു. അതിന്റെ ഭാഗമായി 1997-1999 കാലഘട്ടത്തില്‍ ഇടവകയില്‍ സേവനം ചെയ്ത റവ്. ഫാ. ജേക്കബ് കൊട്ടാരത്തില്‍ അച്ഛന്റെ ചരമവാര്‍ഷിക ദിനത്തില്‍ കബറിടം സ്ഥിതി ചെയ്യുന്ന താമരക്കാട്, സെന്റ്. സെബാസ്റ്റ്യന്‍ അമനകര ദേവാലയത്തില്‍,
മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റ് ചാപ്ലിയന്‍ റവ്. ഫാ. ദിപു ഇറപുറത്ത് ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. മണക്കാട് ഇടവകയിലെ മരിച്ചുപോയ മുന്‍ വികാരിമാരെ കൂടുതലായിട്ട് അറിയുകയും അവരെ ഓര്‍ക്കുകയും, പ്രാര്‍ത്ഥിക്കുകയും,എന്നത് യുവജനങ്ങളുടെ കടമയാണ് എന്ന് ബോധ്യപ്പെടുത്താനും ആണ് ഈ പദ്ധതി.
അതിനെ തുടര്‍ന്ന് അമനകര ഇടവക വികാരി റവ്. ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍ന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും മണക്കാട് യൂണിറ്റിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാതൃക പരമാണെന്നും, യൂണിറ്റിനെ നയിച്ചു കൊണ്ടിരിക്കുന്ന ഭാരവാഹികളെ അഭിനന്ദിക്കുകയും, താങ്കളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി മരിച്ച വൈദികരെ അനുസ്മരിക്കുന്നത് പുതിയ തലമുറയ്ക്കും സഭയ്ക്കും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു എന്നും പറയുകയുണ്ടായി.
യൂണിറ്റ് ചാപ്ലിയന്‍ റവ്. ഫാ. ദിപു ഇറപുറത്ത് മണക്കാട് യൂണിറ്റിലെ യുവജനങ്ങളെ കെ. സി. വൈ. എല്‍ അമനകര യൂണിറ്റും വികാരിയച്ചനും നല്‍കിയ ഹൃദ്യമായ സ്വീകരണത്തിനും ആശംസ അറിയിച്ച് സംസാരിച്ചു.
കെ. സി. വൈ. എല്‍ അമനകര യൂണിറ്റ് വൈസ് പ്രസിഡന്റ് ജോയല്‍ സ്റ്റേനി മാങ്ങാട്ട് കെ. സി. വൈ. എല്‍ മണക്കാട് യൂണിറ്റിനെ സ്വാഗതം ചെയ്തു.
മണക്കാട് യൂണിറ്റ് പ്രസിഡന്റ് ജിയോ ജോമോന്‍ കുന്നപ്പള്ളിയില്‍ നേതൃത്വം നല്‍കി.
യൂണിറ്റ് ഡയറക്ടര്‍ സാന്റി കുന്നംചിറ ആമുഖ സന്ദേശം നല്‍കി.
വൈസ് പ്രസിഡന്റ് റോബിന്‍ റോയി, ജോയിന്റ് സെക്രട്ടറി ഹന്നാ മത്തായി, ട്രഷറര്‍ എഡ്വവിന്‍ ടോമി, സിസ്റ്റര്‍ അഡൈ്വസര്‍. സിസ്റ്റര്‍ പ്രിയ സ്. ജെ. സി. 13 യുവജനങ്ങളും, അമനകര യൂണിറ്റ് യുവജനങ്ങളും സന്നിഹിതരായിരുന്നു.

 

Previous Post

സഭൈക്യം: ക്‌നാനായസമുദായത്തിന്റെ പ്രേഷിതദൗത്യം

Next Post

ഉഴവൂര്‍ വോളി : പാലാ സെന്റ് തോമസ്, അല്‍ഫോന്‍സാ ജേതാക്കള്‍

Total
0
Share
error: Content is protected !!