ഉഴവൂര്‍ വോളി : പാലാ സെന്റ് തോമസ്, അല്‍ഫോന്‍സാ ജേതാക്കള്‍

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നട 33-ാമത് ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ പുരുഷ വിഭാഗം വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെന്റ് തോമസ് പാലാ ശ്രീനാരായണ കോളേജ് ചേളൂരിനെ പരാജയപ്പെടുത്തി, ജേതാക്കളായി. ( 16-25, 25-21, 22-25, 25-13 15-16) 32-ാമത് സിസ്റ്റര്‍ ഗൊരേത്തി മെമ്മോറിയല്‍ വനിതാ വിഭാഗം ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അല്‍ഫോന്‍സാ കോളേജ് പാലാ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരിയെ പരാജയപ്പെടുത്തി ജേതാക്കളായി. (28-26, 25-20, 25-18) വനിതാ വിഭാഗത്തില്‍ മികച്ച അറ്റായ്ക്കര്‍ ആയി അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരിയിലെ ആര്യയും വനിതാ വിഭാഗം മികച്ച സെറ്റര്‍ ആയി പാലാ അല്‍ഫോന്‍സായിലെ സോനയും തിരഞ്ഞെടുക്കപ്പെ’ു. പുരുഷ വിഭാഗത്തില്‍ മികച്ച അറ്റായ്ക്കര്‍ ആയി ശ്രീനാരായണ കോളേജ് ചേളൂരിലെ വിശാല്‍ കൃഷ്ണയും പുരുഷ വിഭാഗത്തില്‍ മികച്ച സെറ്റര്‍ ആയി സെന്റ് തോമസ് കോളേജ് പാലായിലെ ആകാശും തിരഞ്ഞെടുക്കപ്പെ’ു. വനിതാ വിഭാഗം പ്രോമിസിങ്ങ് പ്ലെയര്‍ നിവേദിതയും (അല്‍ഫോന്‍സാ കോളേജ് പാലാ), പുരുഷ വിഭാഗം പ്രോമിസിങ്ങ് പ്ലെയര്‍ നിഹാലും (സെന്റ് തോമസ് കോളേജ് പാലാ) തിരഞ്ഞെടുക്കപ്പെ’ു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജേതാക്കള്‍ക്ക് മുന്‍ രാജ്യാന്തര വോളിമ്പോള്‍ തരവും കസ്റ്റംസ് സൂപ്രണ്ടുമായ പൂര്‍വവിദ്യാര്‍ത്ഥി എസ്.എ. മധു ട്രോഫികള്‍ വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.സി. തോമസ്, സ്വാഗതം ആശംസിച്ചു. മുന്‍ കായിക വിഭാഗം മേധാവികളായ പ്രൊഫ. ഒ.എ. ചാക്കോ, പ്രൊഫ. എം.എസ്. തോമസ്, ഡോ. ബെി കുര്യാക്കോസ് പ്രൊഫ. സി.ജെ, സ്റ്റീഫന്‍ എിവര്‍ സിഹിതരായ സമ്മേളനത്തില്‍ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സ അര്‍ദ്ധന അശോക് നന്ദിയും പറഞ്ഞു.

Previous Post

ആത്മീയ നേതൃത്വം നല്‍കി കടന്നുപോയ വൈദികരുടെ കബറിടത്തിങ്കല്‍ കൂപ്പുകൈകളുടെ കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ്

Next Post

പള്ളി പണിയില്‍ കൈകോര്‍ത്ത് ന്യൂജേഴ്‌സിയിലെ കുരുന്നുകള്‍

Total
0
Share
error: Content is protected !!