കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

കിടങ്ങൂര്‍: കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റിന്‍്റെ 2024-25 പ്രവര്‍ത്തനവര്‍ഷം കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റ് പ്രസിഡന്‍്റ് ഷാരു സോജന്‍ കൊല്ലറേട്ട് അധ്യക്ഷത വഹിച്ചു. ചാപ്ളയിന്‍ ഫാ. ജോസ് നെടുങ്ങാട്ട് , അതിരൂപത ചാപ്ളയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴില്‍ , അതിരൂപത ജോയിന്‍ സെക്രട്ടറി ബെറ്റി പുന്നവേലില്‍, കിടങ്ങൂര്‍ ഫൊറോന പ്രസിഡന്‍്റ് അലക്സ് ബെന്നി കുഴിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത ചാപ്ളയിന്‍ യൂണിറ്റ് മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്തു. കെ.സി.വൈ.എല്‍ വുമണ്‍ സെല്‍ മെന്‍്ററും,നീറിക്കാട് ഇടവക അംഗവുമായ അഡ്വ. നവ്യ മരിയ പഴുമാലില്‍ ഇന്‍്ററാഷന്‍ സെഷന്‍ നയിച്ചു. കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റ് മുന്‍ പ്രസിഡന്‍്റ് ലിജു  ജോസഫ് മേക്കാട്ടേല്‍ രചിച്ച യുവജനങ്ങളുടെ രക്തദാനത്തിന്‍്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന്‍്റെ പ്രകാശനം അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി. സ്റ്റീഫന്‍ നിര്‍വഹിച്ചു. കിടങ്ങൂര്‍ യൂണിറ്റിലെ 95 യുവജനങ്ങള്‍ പങ്കെടുത്ത പരിപാടികള്‍ക്ക് യൂണിറ്റ് ഡയറക്ടര്‍ തോമസ് മാത്യു കോയിത്തറ, സിസ്റ്റര്‍ അഡൈ്വസര്‍ സി. ജോബിത എസ.വി.എം , യൂണിറ്റ് ഭാരവാഹികള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഇടവക കൈകാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി .

 

 

Previous Post

സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി

Next Post

ക്രിസ്തുരാജ കത്തീഡ്രലില്‍ സമുദായ ബോധവല്‍ക്കരണ സെമിനാറും ഒപ്പുശേഖരണവും നടത്തി

Total
0
Share
error: Content is protected !!