ക്രിസ്തുരാജ കത്തീഡ്രലില്‍ സമുദായ ബോധവല്‍ക്കരണ സെമിനാറും ഒപ്പുശേഖരണവും നടത്തി

കോട്ടയം: കത്തീഡ്രല്‍ ഇടവകയിലെ അത്മായ സംഘടനകളുടെ സംയുക്തയാഭിമുഖ്യത്തില്‍ സമുദായ ബോധവല്‍ക്കരണ സെമിനാറും സമുദായ നേതാക്കള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്ത ു. കത്തീഡ്രല്‍ വികാരി ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.‘സി.സി അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍, കെ.‘ഇ.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. കെ.സി.സി കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്‍്റ് ആല്‍ബര്‍ട്ട് മാത്യു സ്വാഗതംവും കെ.സി.ഡബ്ള്യൂ.എ യൂണിറ്റ് പ്രസിഡന്‍്റ് ലീന ലൂക്കോസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ കെ.സി.സി അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍, കെ.സി.ഡബ്ള്യൂ.എ അതിരൂപത പ്രസിഡന്‍്റ് ജോണിസ് സ്റ്റീഫന്‍, കെ.സി. സിഇടക്കാട്ട് ഫൊററോന പ്രസിഡന്‍്റ് ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍, കത്തീഡ്രല്‍ ഇടവകാംഗങ്ങളായ കെ.സി.വൈ.എല്‍ അതിരൂപത സെക്രട്ടറി അമല്‍വെട്ടുകുഴിയില്‍, കെ.സി.ഡബ്ള്യ.എ അതിരൂപത ജോയിന്‍്റ് സെക്രെട്ടറി ലീന ലൂക്കോസ് എന്നിവരെ ആദരിച്ചു. കോട്ടയം അതിരൂപതധ്യക്ഷന്‍്റെ അജപാലന അധികാരം ലോകമെമ്പാടുമുള്ള ക്നാനായ മക്കളുടെമേല്‍ ഉണ്ടാകണമെന്ന ആവശ്യവുമായി കെ.‘സി.സി പരിശുദ്ധ സിംഹാസനത്തിനു നല്‍കുന്ന അപേക്ഷയില്‍മേലുള്ള ഒപ്പ് കാമ്പായിനില്‍ കത്തീഡ്രല്‍ ഇടവക സമൂഹം പങ്കുചേര്‍ന്നു. ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍ സമുദായ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു.

Previous Post

കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

Next Post

കല്ലറ:  മഠത്തിപറമ്പില്‍ ജോര്‍ജ്ജ് പി.എ

Total
0
Share
error: Content is protected !!