സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി

പുതുവേലി : കെസിസി പുതുവേലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച നാലാമത് സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി. യൂണിറ്റ് പ്രസിഡന്റ് ശ്രീ ആല്‍വിന്‍ അബ്രഹം ചിറയത്തിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എസ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ഗുണഭോക്താവിന് കൈമാറി. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി മുഖ്യ പ്രഭാഷണം നടത്തി.KCC അതി രൂപത പ്രസിഡന്റ് പി എ ബാബു പറമ്പടത്തു മലയില്‍, KCC യൂണിറ്റ് ചാപ്ലിന്‍ ഫാ.ജോസഫ് ഈഴാറാത്ത്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് . ജിനി സിജു, ഭക്തസംഘടന പ്രതിനിധ ി ബ്ലസന്‍ ജോയ് ചിറയത്ത്, ഫൊറോനാ പ്രതിനിധി ജോര്‍ജ് കൊറ്റം കൊമ്പില്‍,കെസിസി യൂണിറ്റ് ട്രഷറര്‍ ഷെജു ജോസഫ് പുനമ്പില്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ ബിജോ ഞാറക്കാട്ടില്‍, സിജു എം ബി മുളയാനിക്കല്‍, പി ജെ ചാക്കോ പുളിമൂട്ടില്‍, ടോം ജോര്‍ജ് കീപാറയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

വെളിയന്നുര്‍: ഇലവുങ്കല്‍ ചാക്കോ

Next Post

കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

Total
0
Share
error: Content is protected !!