കോലടിയില്‍ ജെയിംസ് കുട്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ മത്സരത്തിന് ഉജ്ജ്വല സമാപനം

കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റ് അണിയിച്ചൊരിക്കിയ കോലടിയില്‍ ജെയിംസ് കുട്ടി മെമ്മോറിയല്‍ നാലാമത് കോട്ടയം അതിരൂപതതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 19 ടീമുകള്‍ പങ്കെടുത്തു, വാശിയേറിയ മത്സരങ്ങളില്‍ നിന്നായി തോട്ടറ, കൈപ്പുഴ, നീണ്ടൂര്‍ ചേര്‍പ്പുങ്കല്‍ എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും,നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .തോമസ് മാളിയേക്കല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍, കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റ് ചാപ്ലയിന്‍ ഫാ.ജോസ് നെടുങ്ങാട്ട്, അതിരൂപത പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫന്‍, അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, ഫൊറോന പ്രസിഡന്റ് അലക്‌സ് ബെന്നി, യൂണിറ്റ് ഡയറക്ടര്‍ തോമസ് മാത്യു കൊയിത്തറ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Previous Post

ഇരവിമംഗലം: ആലുങ്കല്‍ എ.ടി. ചാക്കോ

Next Post

മലബാര്‍ റീജിയണ്‍ ദൈവ വിളിക്യാമ്പുകള്‍ക്ക് തുടക്കമായി

Total
0
Share
error: Content is protected !!