കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോന തല കലാ മത്സരങ്ങള്‍ മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. മാറിക യൂണിറ്റ് ഡയറക്ടര്‍ ഡിന്‍സ് കുന്നുംപുറം പതാക ഉയര്‍ത്തി.ഫൊറോനയിലെ ഒന്‍മ്പതു യൂണിറ്റുകളില്‍ നിന്നായി 100 ഓളം യുവജനങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ കരിംങ്കുന്നം യൂണിറ്റ് ഒന്നാം സ്ഥാനവും മുട്ടം യൂണിറ്റ് രണ്ടാം സ്ഥാനവും മ്രാല യുണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാറിക,പറമ്പഞ്ചേരി, മണക്കാട്, ചുങ്കം, വടക്കും മുറി, വാരപ്പെട്ടി യൂണിറ്റുകള്‍ പങ്കെടുത്തു. യോഗത്തില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് അന്‍മ്പതു ദിവസവും ദേവാലയത്തില്‍ വി.കുര്‍ബാനയില്‍ സംബന്ധിച്ച ഫൊറോനയിലെ പതിനാലോളം യുവജനങ്ങളെ ആദരിച്ചു.പരിപാടികള്‍ക്ക് ചുങ്കം ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ തങ്കച്ചന് പ്ലാക്കൂട്ടം, വൈസ്പ്രസിഡന്റ് മാത്യൂസ് സൈമണ്‍, സെക്രട്ടറി സ്റ്റെഫിയാ സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി മെല്ബിന് ബെന്‍സണ്‍ ട്രഷറര്‍ ആബേല്‍ ഫൊറോനാ ചാപ്ലിന് ഫാ. എബിന് കവുങ്ങുംപാറയില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി.ജോണിയ SVM അതിരൂപതാ വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് പനംന്താനത്ത്,ആല്ബിന് ഷാജി, മാത്യൂസ് സെബി,ജിയോ ജോമോന്, സിജോ ടി. ജോണ്‍,സൈമണ്‍ സൈനേഷ്, ജോം ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന കലാ മത്സരങ്ങള്‍



