കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന ഗ്രാന്‍്റ് പേരന്‍സ് ഡേ നടത്തി

മള്ളൂശേരി: കെ.സി.ഡബ്ള്യ.എ ഇടയ്ക്കാട്ട് ഫൊറോനതല ഗ്രാന്‍്റ് പേരന്‍സ് ഡേ മള്ളൂശ്ശേരി സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് ആഘോഷിച്ചു. ഇടക്കാട്ട് ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ളെയിന്‍ ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മള്ളൂശ്ശേരി ഇടവക വികാരി ഫാ. ബിജി പല്ളോന്നില്‍, ഫൊറോന സി. അഡൈ്വസര്‍ സി. നിഷാ വി ജോണ്‍, അതിരൂപത ജോ.സെക്രട്ടറി ലീന ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന വൈസ് പ്രസിഡന്‍്റ് സൂസന്‍ മണി മലത്തേ്, ഫൊറോന സെക്രട്ടറി സുജ ബേബി കൊച്ചു പാലത്താനത്ത്, ഫൊറോന ജോ. സെക്രട്ടറി ജീന സിബി, ഫൊറോന ട്രഷറര്‍ ആന്‍സി ജോമോന്‍, മള്ളൂശ്ശേരി യൂണിറ്റ് സെക്രട്ടറി വല്‍സമ്മ മനു എന്നിവര്‍ നേതൃത്വം നല്‍കി. ഇടയ്ക്കാട്ട് ഫൊറോനയിലെ തിരഞ്ഞെടുക്കപ്പെട്ട 4 ഗ്രാന്‍്റ് പേരന്‍സിന് കരുതല്‍ പദ്ധതിയില്‍ ധനസഹായം നല്‍കി.

 

Previous Post

കണ്ണൂരില്‍ കെ.സി.വൈ.എല്‍. അതിരൂപത യുവജനദിനാഘോഷം

Next Post

മാലക്കല്ല് : ചെരുമ്പച്ചാല്‍ മുണ്ടപ്പുഴ തോമസ്

Total
0
Share
error: Content is protected !!