ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 7 ന് പുന്നത്തുറയില്‍

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ചതര്‍ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ ആതിഥേയത്വത്തില്‍ രാവിലെ 10 മണിമുതല്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വാര്‍ഷികാഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. എഡ്യുഹെല്‍പ്പ് പദ്ധതിയുടെ വിതരണോദ്ഘാടനവും അന്നേദിവസം നടത്തപ്പെടും. മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോസ് നെടുങ്ങാട്ട്, പുന്നത്തുറ വികാരി ഫാ. ജെയിംസ് ചെരുവില്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ സെക്രട്ടറി സില്‍ജി പാലക്കാട്ട്, ട്രഷറര്‍ ലൈലമ്മ ജോമോന്‍ പാറശ്ശേരില്‍, വൈസ് പ്രസിഡന്റുമാരായ ബീന ബിജു കാവനാല്‍, ബിന്‍സി മാറികവീട്ടില്‍, ജോയിന്റ് സെക്രട്ടറിമാരായ ലീന ലൂക്കോസ് മറ്റത്തിപ്പറമ്പില്‍, സിമി ചെമ്പകത്തടത്തില്‍, പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷീബ ചാക്കോ, മാതൃവേദി സെനറ്റ് അംഗം ആനി ലൂക്കോസ്, കെ.സി.സി പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ജോഷി മുത്തൂറ്റില്‍, കെ.സി.വൈ.എല്‍ യൂണിറ്റ് പ്രസിന്റ് സ്റ്റിനി തോമസ് എന്നിവര്‍ പ്രസംഗിക്കും. വിവിധ മത്സരങ്ങളില്‍ വിജയികളായവരേയും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരേയും സമ്മേളനത്തില്‍ ആദരിക്കും. 1972 ലാണ് കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായി കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തനമാരംഭിച്ചത്. സംഗമത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

 

Previous Post

ബാംഗളൂരില്‍ ദേശീയതല മാര്‍ഗ്ഗം കളി മത്സരം സമാപിച്ചു

Next Post

പയ്യാവൂര്‍:  കാഞ്ഞിരക്കാട്ട് (മുതുകാട്ടില്‍) ജോസ്

Total
0
Share
error: Content is protected !!