പിറവം: കെ.സി.ഡബ്ള്യു.എ പിറവം ഫൊറോന വനിതാദിനാഘോഷം മാങ്കിടപ്പള്ളി യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ സെന്‍്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിപുലമായി നടത്തപ്പെട്ടു. പിറവം ഫൊറോന പ്രസിഡന്‍്റ് രമ്യ ബിജോയ് യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊറോന വികാരി .ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഫൊറോന ചാപ്ളെയിന്‍ ഫാ.മാത്യു പാറതോട്ടുംകരയില്‍ ആമുഖസന്ദേശം നല്കുകയും സമ്മാനര്‍ഹര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. 2024 ലെ പ്രവര്‍ത്തന മികവിന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പിറവം, രാമമംഗലം യൂണിറ്റുകള്‍ക്ക് യഥാക്രമം ട്രോഫികള്‍ നല്കുകയും ചെയ്തു. സേറ സണ്ണി നിരപ്പുകാട്ടില്‍ ക്ളാസ് നയിച്ചു. വെള്ളൂര്‍ യൂണിറ്റ് അംഗം ബിന്ദു തങ്കച്ചനെ ആദരിച്ചു. പി.ടി. ഉഷ സ്ഥാപിച്ച സബ്ജുനിയര്‍സ് ഗേള്‍സ് 100 മീറ്റര്‍ , 200 മീറ്റര്‍ റെക്കോര്‍ഡാണ് ബിന്ദു തങ്കച്ചന്‍ 1987 ല്‍ തിരുത്തി യത്.38 വര്‍ഷമായി ആ റെക്കോര്‍ഡ് ഇതുവരെ തിരുത്താനാകാതെ കിടക്കുകയാണ്.കലാ കായിക മത്സരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പോയിന്‍്റ് നേടിയ പിറവം യൂണിറ്റിന് എവര്‍റോളിംഗ് ട്രോഫി കൈമാറി.
കെ.സി.ഡബ്ള്യു.എ പിറവം ഫൊറോന വനിതാദിനാഘോഷം
