നുച്ചിയാട്: കെ.സി.ഡബ്ള്യൂ.എ നുച്ചിയാട് യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ വനിതാദിനം ആഘോഷിച്ചു. പ്രസിഡന്‍്റ് സലോമി പുലിയന്നൂര്‍ അധ്യക്ഷത വഹിച്ചു. ചാപ്ളിയന്‍ ഫാ. ജിബില്‍ കുഴിവേലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവകയിലെ സീനിയര്‍ വനിത മുളയാനിക്കല്‍ അമ്മിണി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ പരിചരിച്ച് നല്ല മരണത്തിന് ഒരുക്കിയ വനിതകളായ ജിജി തട്ടാംതൊട്ടിയില്‍ , ബിന്ദു പുലിയന്നൂര്‍ എന്നിവരെ ആദരിച്ചു. ഇടവകയിലെ സീനിയര്‍ വനിതകള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു ആന്‍ മരിയ ഇളംകുളം ഗാനം ആലപിച്ചു വിസിലി മുളയാനിയില്‍ സ്വാഗതവും ബിന്ദു പുലിയന്നൂര്‍ നന്ദിയും പറഞ്ഞു.