ചിക്കാഗോ ക്‌നാനായ കാത്തലിക് സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് ഷിബു പീറ്ററിന് സമ്മാനിച്ചു

ചിക്കാഗോ: ചിക്കാഗോയിലെ ക്‌നാനായ കാത്തലിക് സോഷ്യല്‍ ഇംപാക്ട് എക്‌സലന്‍സ് അവാര്‍ഡ് 2022 ന് പാലാ വെട്ടുകല്ലേല്‍ ഷിബു പീറ്റര്‍ അര്‍ഹനായി. കിഡ്‌നി രോഗികള്‍ക്ക് വേണ്ടിയുള്ള പത്തു വര്‍ഷമായുള്ള അദ്ദേഹത്തിന്റെ സന്നദ്ധ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ചിക്കാഗോ ഗേറ്റ് വേ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് അവാര്‍ഡ് സമ്മാനിച്ചു.
വിവിധ ആശുപത്രികളില്‍ ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്തുകൊണ്ട് നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ഏര്‍പ്പാടാക്കുക, രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, സെമിനാറുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കോര്‍ഡിനേറ്ററും അമേരിക്കയിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് അംഗവുമാണ്. ചിക്കാഗോ ആസ്ഥാനമായുള്ള ‘ഗിഫ്റ്റ് ഓഫ് ഹോപ്പിന്റെ’ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയാണ് ഇദ്ദേഹം. ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി ഇടവകാംഗമാണ്.

 

Previous Post

ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് -വിന്‍ഡ്സര്‍ പ്രവര്‍ത്തനോദ്ഘാടനം

Next Post

Football and Badminton Tournaments Kottayam Baselius and Kuttikanam Marian are the winners

Total
0
Share
error: Content is protected !!