ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഡിട്രോയിറ്റ് -വിന്‍ഡ്സര്‍ പ്രവര്‍ത്തനോദ്ഘാടനം

ക്നാനായ കാത്തോലിക് ഡിട്രോയിറ്റ് – വിന്‍ഡ്സര്‍ സൊസൈറ്റിയുടെ പുതിയ ഭരണസമിതിയുടെ 2023-24 പ്രവര്‍ത്തന വര്‍ഷങ്ങള്‍ കെ .സി .എസ് പ്രസിഡന്‍്റ് സജി മരങ്ങാട്ടിലിന്‍െറ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ സി എസ് സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ജെമി പുതുശ്ശേരില്‍ ഉത്ഘാടനം ചെയ്തു .ഫാ. ബിജു ചൂരപ്പാടത്ത് , കെ സി എസ് മുന്‍പ്രസിഡന്‍റ് അലക്സ് കോട്ടൂര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി . മിഥുന്‍ താന്നിക്കുഴുപ്പില്‍ , ആന്‍സല്‍ മുകളേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാജന്‍ മുകളേല്‍ മുഖ്യ എം സിയായി പ്രവര്‍ത്തിച്ചു . കിഡ്സ് ക്ളബ് ,കെ സി വൈ എല്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സമ്മേളത്തിനു മാറ്റു കൂട്ടി .എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കൂടി അവതരിപ്പിച്ച ഒരു മിനിറ്റ് ചെയിന്‍ ഡാന്‍സ് കാണികള്‍ക്ക് വളരെ കൗതുകമുളവാക്കി. വൈസ് പ്രസിഡന്‍്റ് മാക്സിന്‍ ഇടത്തിപ്പറമ്പില്‍ നന്ദി പറഞ്ഞു.


കെ സി സ് ഡിട്രോയിറ്റ് -വിന്‍ഡ്സര്‍ 2023 -24 ഭാരവാഹികള്‍
പ്രസിഡന്‍റ് ് – സജി മരങ്ങാട്ടില്‍ , വൈസ് പ്രസിഡന്‍റ് ് – മാക്സിന്‍ ഇടത്തിപ്പറമ്പില്‍ ,സെക്രട്ടറി – ഷാജന്‍ മുകളേല്‍ , ജോയിന്‍റ് സെക്രട്ടറി – ബിജു തേക്കിലക്കാട്ടില്‍ , ട്രഷറര്‍ -ബോബി ഈന്തുംകാട്ടില്‍ , നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്സ് – അലക്സ് പുല്ലുകാട്ട് & ജോബിന്‍ കക്കാട്ടില്‍ ,കമ്മിറ്റി മെബേഴ്സ് – ജെയ്ന എലക്കാട്ട് , ഷാജി വെട്ടിക്കാട്ട് ,തോമസ് ജോസഫ്, കിഡ്സ് ക്ളബ് കോര്‍ഡിനേറ്റര്‍സ് -മിഥുന്‍ താന്നിക്കുഴുപ്പില്‍ & സുനു താനത്ത് , വിമന്‍സ് ഫോറം പ്രസിഡന്‍റ് -ബിനി കൊപ്പുഴ , കെ സി വൈ എല്‍ പ്രസിഡന്‍റ് ് – ആന്‍സല്‍ മുകളേല്‍.

Previous Post

പടമുഖം കെ. സി .വൈ .എല്‍ സ്വപ്നവീട് പദ്ധതിക്ക് തുടക്കമായി

Next Post

ചിക്കാഗോ ക്‌നാനായ കാത്തലിക് സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് ഷിബു പീറ്ററിന് സമ്മാനിച്ചു

Total
0
Share
error: Content is protected !!