പൂഞ്ഞാര്‍ പള്ളിയിലെ അതിക്രമം അപലപനീയം : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്

കോട്ടയം : പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയില്‍ നോമ്പുകാലത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന അവസരത്തില്‍ സാമൂഹ്യവിരുദ്ധരായ ഏതാനും പേര്‍ പള്ളിമുറ്റത്തേക്ക് അതിക്രമിച്ചു കയറുകയും അസിസ്റ്റന്റ് വികാരിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം അതിരൂപതാ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം അറിയിക്കുന്നു. വളരെ ശാന്തമായി മാത്രം പ്രവര്‍ത്തിച്ചുവരുന്ന കത്തോലിക്കാ ജനവിഭാഗങ്ങളുടെ ആരാധാനാലയങ്ങളിലും സ്ഥാപനങ്ങളിലും നടത്തിവരുന്ന ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ ഏറെ ആശങ്കയോടെയേ നോക്കിക്കാണാനാകൂ. ഇത്തരം സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ രൂപതകളുടെയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരും ഉദ്യോഗസ്ഥരും ജാഗ്രതയോടെ ഇടപെടുകയും പ്രശ്നപരിഹാരത്തിന് സത്വര നടപടി സ്വീകരിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യണമെന്ന് പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കെ.സി.സി അതിരൂപതാ സമിതി ആവശ്യപ്പെട്ടു.

Previous Post

കൂടല്ലൂര്‍: കുന്നത്തുളായില്‍ പയസ് കെ ഏബ്രാഹം

Next Post

മനുഷ്യജീവന്റെ വില 10 ലക്ഷവും ജോലിയും മാത്രമോ?

Total
0
Share
error: Content is protected !!