ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ KCCQ വിന്റെ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ കരോള്‍ മത്സരത്തോടെ ആരംഭിച്ചു. വിവിധ ഏരിയയില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഗോള്‍ഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ക്രിസ്തുമസ്- നവ വത്സര ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന യോഗത്തില്‍ അധ്യക്ഷനായ പ്രസിഡന്റ് സുനില്‍ കാരിക്കല്‍ KCCQ വെബ്സൈറ്റിന്റെ പേര് ഔദ്യോഗികമായി അറിയിക്കുകയും, സ്പിരിച്ചുവല്‍ അഡൈ്വസര്‍ ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ വെബ്സൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. വെബ്സൈറ്റിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ച സെക്രട്ടറി ബിജോഷ് ചെള്ളകണ്ടത്തില്‍ KCCQ ഡിജിറ്റലൈസേഷന് പാതയില്‍ ആണെന്നും അതിനാല്‍ എല്ലാ അംഗങ്ങളും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം എന്നും നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ 12 – ക്ലാസ് പൂര്‍ത്തിയാക്കിയ എല്ലാ യുവതി യുവാക്കന്മാര്ക്കും മൊമെന്റോ നല്കി ആദരിച്ചതോടൊപ്പം, ഏറ്റവും ഉയര്‍ന്ന ATAR score ലഭിച്ച റയന്‍ ഫിലിപ്പ്(1st), മരിയ റെജി(2nd), അസിന് തോമസ്(3rd) എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. വിവാഹജീവിതത്തിലേക്ക് പ്രേവേശിച്ച ആല്ബിന് തോമസ് -റെയ്നമേരി രാജന് നവദമ്പതികളെ ഹര്‍ഷാരവത്തോടെ ആദരിച്ചതും, KCWFO യുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ഗംകളി മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ KCCQ ടീമിന് മൊമെന്റോ സമ്മാനിച്ച് ആദരിച്ചതും വ്യത്യസ്തത പുലര്‍ത്തി.
വ്യത്യസ്തങ്ങളായ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ കൊമേഷ്യല്‍ പൈലറ്റ് പരിശീലനം( CPL-A) പൂര്‍ത്തിയാക്കിയ ടോം ചെട്ടിയത്തിനെയും, ഓസ്ട്രേലിയന്‍ മാസ്റ്റേഴ്സ് അതലറ്റിക് വിന്ഡര് ത്രോയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാലി കാരിക്കലിനെയും മൊമെന്റോ നല്കി ആദരിച്ചതും മറ്റൊരു മാതൃകാപരമായ അനുഭവമായി മാറി. അതുപോലെതന്നെ DKCC വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട KCCQ അംഗം എബിസണ്‍ അലക്സ് മൂലയിലെ സെക്രട്ടറി ഷോജോ തെക്കേവാലയില്‍ പൂച്ചെണ്ടുകള്‍ നല്കി ആദരിച്ചു.
ഭാവി വാഗ്ദാനങ്ങളായ KCYLQ അംഗങ്ങളുടെയും ട്രഷറര്‍ സുജി വെങ്ങാലിയില്‍, വൈസ് പ്രസിഡന്റ് ലിനു വൈപ്പേല്‍, ജോയിന്റ് സെക്രട്ടറി ബിപിന്‍ ചാരംകണ്ടത്തില്‍, ഏരിയകോഡിനേറ്റര്‍മാരായ ജോഫില്‍ കൊറ്റോത്ത്, ടോം കൂന്തമറ്റം, രാജന് പുളിക്കല്‍, ഫെനില്‍ നെല്ലൂര്‍, ബിബിന്‍ പരുത്തിമുറ്റത്ത് ,വിമന്‍സ് റെപ്രെസെന്ററ്റീവ് ഷേര്‍ലി പാരിപ്പള്ളി , യൂത്ത് റെപ്രെസെന്ററ്റീവ് ജോസ് കാരിക്കല്‍ എന്നിവരുടെയും നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളും, എല്ലാ ഏരിയയില്‍ നിന്നും ഉള്ള അംഗങ്ങളുടെ നയന മനോഹരമായ പരിപാടികളും മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.