ഒരു കൈത്താങ്ങ് -ഭവന നിര്‍മ്മാണ പദ്ധതി

പുതുവേലി: KCC പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഒരു കൈത്താങ്ങ് ഭവന നിര്‍മ്മാണ പദ്ധതിയുടെ രണ്ടാമത്തെ വീട് നിര്‍മ്മിക്കുന്നതിന് കരിപ്പാടം ഇടവകയിലെ ഒരു കുടുംബത്തെ തിരഞ്ഞെടുക്കുകയും യൂണിറ്റ് പ്രസിഡന്റ് ആല്‍വിന്‍ ചിറയത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 5 ലക്ഷം രൂപയുടെ ചെക്ക് അതിരൂപത സെക്രട്ടറി  ബേബി മുളവേലിപ്പുറം ഗുണഭോക്താവിന് നല്കി. ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍,  ബാബു പറമ്പടത്തുമല, ജോണ്‍ തെരുവത്ത്, ടോം കരികുളം, MC കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ ബിജോ ഞാറക്കാട്ടില്‍, ഷൈജു പുനമ്പില്‍, സിജു മുളയാനിക്കല്‍, ടോം കീപ്പാറയില്‍, ജോര്‍ജ് കൊറ്റംകൊമ്പില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

 

Previous Post

കെസിഎസിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പൂര്‍വ്വ പിതാക്കന്മാരുടെ ഓര്‍മചരണവും, ഫെബ്രുവരി 5 ഞായറാഴ്ച.

Next Post

സഭൈക്യം: ക്‌നാനായസമുദായത്തിന്റെ പ്രേഷിതദൗത്യം

Total
0
Share
error: Content is protected !!