കെസിഎസിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പൂര്‍വ്വ പിതാക്കന്മാരുടെ ഓര്‍മചരണവും, ഫെബ്രുവരി 5 ഞായറാഴ്ച.

ചിക്കാഗോ: കെ സി എസിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും, ക്‌നാനായ സമുദായത്തിന് ഊടും പാവും നെയ്ത, പൂര്‍വ്വ പിതാക്കന്മാരുടെ ഓര്‍മചാരണവും, ഫെബ്രുവരി 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്, ഡെസ്‌പ്ലൈന്‍സില്‍ ഉള്ള കെസിഎസ് കമ്മ്യൂണിറ്റി സെന്‍ട്രല്‍ വച്ച് നടത്തപ്പെടുന്നതാണ്. 1911 ആഗസ്റ്റ് 29നു, തെക്കുംഭാഗര്‍ക്കായി, വിശുദ്ധ പത്താം പിയൂസ്സ് അനുവദിച്ചു നല്‍കിയ കോട്ടയം രൂപത, മാക്കില്‍ പിതാവിന്റെ കണ്ണീരിന്റെ പുത്രി എന്നാണ് അറിയപ്പെടുന്നത്. അന്നുതൊട്ട് ഇന്നുവരെ കോട്ടയം രൂപതയെ അതിന്റെ വംശശുദ്ധിയും യശസ്സ് ഉയര്‍ത്തി വളര്‍ത്തിയ, പൂര്‍വ്വപിതാക്കന്മാരായ മാര്‍ മത്തായി മാക്കില്‍, മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരെ ഈ അവസരത്തില്‍ നമുക്ക് നന്ദിയോടെ സ്മരിക്കാം. ക്‌നാനായ സമുദായം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തില്‍, യശശരീരരായ ഈ പിതാക്കന്മാരുടെ അനുഗ്രഹവും, കാവല്‍ പരിരക്ഷയും സമുദായത്തിന് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ പൂര്‍വ്വ പിതാക്കന്മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടോപ്പം പുതിയ ഭരണസമിതിയുടെ അടുത്ത രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തന ഉദ്ഘാടനവും നടക്കുന്ന ഫെബ്രുവരി അഞ്ച് ഞായറാഴ്ച വൈകുന്നേരം ഏവരെയും കിനാനായ കമ്മ്യൂണിറ്റി സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

Previous Post

അലീന ചാക്കോ ബോഡി ബില്‍ഡിംഗ് വുമണ്‍

Next Post

ഒരു കൈത്താങ്ങ് -ഭവന നിര്‍മ്മാണ പദ്ധതി

Total
0
Share
error: Content is protected !!