ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. മലബാര്‍ റീജയണല്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. കായികഗംരത്ത് മികവു തെളിയിച്ച പ്രതിഭകളെ യോഗത്തില്‍ ആദരിച്ചു. അതിരൂപതാ ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതിപ്പിച്ചു. ട്രഷറര്‍ ജോണ്‍ തെരുവത്ത് വരവു ചിലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. മലബാര്‍ റീജിയണല്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍, സെക്രട്ടറി ഷിജു കൂറാനയില്‍, അതിരൂപതാഭാരവാഹികളായ ടോം കരികുളം, ബിനു ചെങ്ങളം, എം.സി. കുര്യാക്കോസ്, സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും അതിരൂപതയിലെ എല്ലാ യൂണിറ്റുകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

 

 

Previous Post

ഫാ .സജി പിണര്‍ക്കയിലിന്‍െറ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി: അഞ്ച് ഭവനങ്ങളുടെ പണി പൂര്‍ത്തിയക്കി

Next Post

കൂടല്ലൂര്‍: ഊന്നുകല്ളേല്‍ (വയലില്‍) ഫിലിപ്പ് മത്തായി

Total
0
Share
error: Content is protected !!