കെ .സി. സി മാലക്കല്ല് യൂണിറ്റിന്‍്റെ പ്രവര്‍ത്തനോത്ഘാടനവും കര്‍മ്മരേഖ പ്രകാശനവും

മാലക്കല്ല്: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് മാലക്കല്ല് യൂണിറ്റിന്‍്റെ പ്രവര്‍ത്തന ഉദ്ഘാടനം, 2023 -2025 വര്‍ഷത്തെ കര്‍മ്മരേഖ പ്രകാശനം ,റീജിനല്‍ ഫെറോനാ ഭാരവാഹികളുടെ സ്വീകരണം എന്നിവ സംയുക്തമായി നടത്തി .ചടങ്ങില്‍ മലബാര്‍ റീജിനല്‍ പ്രസിഡന്‍്റ് ശ്രീ ജോസ് കണിയാ പറമ്പില്‍ ഉദ്ഘാന കര്‍മ്മം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്‍്റ് ബിനേഷ് .വാണിയം പുരയിടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാലക്കല്ല് ഇടവകാ വികാരിയും യുണിറ്റ് ചാപ്ളിനുമായി ഫാ. ഡിനോ കുമ്മാനിക്കാട്ടില്‍ ആമുഖ പ്രഭാക്ഷണം നടത്തി. രാജപുരം ഫെറോന വികാരിയും രാജപുരം ഫെറോന കെ .സി. സി ചാപ്ളിനുമായ ഫാ. ജോര്‍ജ്ജ് പുതിയ പറമ്പില്‍ അനുഗ്രഹ പ്രഭാക്ഷണവും മാലക്കല്ല് ലൂര്‍ദ് മാതാ ദോവാലയ അസി. വികാരി ഫാ. ജോബിഷ് തടത്തില്‍ കര്‍മ്മരേഖാ പ്രകാശനവും നിര്‍വ്വഹിച്ചു.
കെ .സി. സി രാജപുരം ഫെറോന പ്രസിഡന്‍്റ് ജെയിംസ് ഒരപ്പാങ്കല്‍ , മലബാര്‍ റീജിണല്‍ ട്രഷര്‍ ഫിലിപ്പ് വെട്ടിക്കുന്നേല്‍ ,മാലക്കല്ല് കെ.സി.ഡബ്ള്യൂ.എ പ്രസിഡന്‍റ് ബിന്‍സി ചാക്കോ ,മാലക്കല്ല് കെ.സി.വൈ.എല്‍ പ്രസിഡന്‍്റ് ലൂക്കോസ് കൊല്ലാലപ്പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രാജപുരം ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് ക്നാനായ സമുദായം എന്ന വിഷയത്തില്‍ ക്ളാസ് എടുത്തു . ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെയും സന്യസ്തരെ അവഹേളിക്കുന്നതിനെതിരെയും ടോമി വാഴപ്പിള്ളില്‍ പ്രമേയം അവതരിപ്പിച്ചു.
സംഘടിത തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ജിഹാദികള്‍ക്കും കുടപിടിക്കുന്ന കേരള- കേന്ദ്ര സര്‍ക്കാരുകള്‍ ഇപ്പോള്‍ നേരിട്ട് തങ്ങളുടെ പോഷക സംഘടനകളെ ഉപയോഗിച്ച് ക്രൈസ്തവരെ അവഹേളിക്കുകയാണ് ചെയ്യുന്നത് .അതിനാല്‍ ക്രൈസ്തവ സമൂഹത്തിനെതിരെ നടത്തുന്ന അവഹേളനങ്ങളും അക്രമങ്ങളും അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി ടോമി നെടുതൊട്ടിയില്‍ സ്വാഗതവും യൂണിറ്റ് വൈസ്  പ്രസിഡന്‍്റ് ബേബി പള്ളിക്കുന്നേല്‍ നന്ദിയും പറഞ്ഞു.

Previous Post

എയ്ഞ്ചല ആല്‍വിന്‍ ചിറയത്തിന് തളിര് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ രണ്ടാം സ്ഥാനം

Next Post

ഫ്ളോറിഡ: നടുവിലേപ്പറമ്പില്‍ ജോസ് മാത്യു

Total
0
Share
error: Content is protected !!