സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ് ലോണ്‍ മേള

കോട്ടയം : സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭകനിധി പദ്ധതിയുടെ ഭാഗമായി വരുമാന സംരംഭകത്വ പദ്ധതി ലോണ്‍ മേള സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലോണ്‍ മേളയുടെ വിതരണോദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധങ്ങളായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം സിദ്ധിച്ച നൂറ് പേര്‍ക്ക് 25 ലക്ഷം രൂപായാണ് ലോണ്‍ മേളയുടെ ഭാഗമായി ലഭ്യമാക്കിയത്.

Previous Post

സ്റ്റീഫന്‍ ജോര്‍ജിനും ബാബു കദളിമറ്റത്തിനും സ്വീകരണം നല്കി

Next Post

ക്നാനായ റീജിയണ്‍ മിഷന്‍ ലീഗ് ജൂബിലി: പതാക കൈമാറി

Total
0
Share
error: Content is protected !!