ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കരിപ്പാടം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ഫൊറോന ഭാരവാഹികള്‍ക്ക് സ്വീകരണവും

കെ.സി.സി കരിപ്പാടം യൂണിറ്റിന്‍്റെ ഓഫീസ് കെ.സി. സി ഫൊറോന ചാപ്ളിയന്‍ ഫാ.എബ്രഹാം പറമ്പേട്ട് ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്‍റ് ജാമോന്‍ പുന്നൂസിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ കടുത്തുരുത്തി ഫൊറോന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി. കെ.സി.സി യൂണിറ്റ് ചാപ്ളിയന്‍ ഫാ. ഫിലിപ്പ് ആനിമൂട്ടില്‍, ഫൊറോന പ്രസിഡന്‍റ് അബ്രാഹം കുരീക്കോട്ടില്‍,ഫോറോന സെക്രട്ടറി ജോര്‍ജുകുട്ടി വലിയവീട്ടില്‍, വൈസ് പ്രസിഡന്‍റ് അലക്സ് വേഴപറമ്പില്‍,ജോയിന്‍റ് സെക്രട്ടറി ജോസ് എം കെ മലയില്‍,അതിരൂപത പ്രതിനിധികളായ ബെന്നി മുകളുംപുറത്ത്,ജോഷി മണലേല്‍,യൂണിറ്റ് സെക്രട്ടറി ജെയിംസ് മരതൂര്‍,ട്രഷറര്‍ ബാബു മ്യാലില്‍,വൈസ് പ്രസിഡന്‍റ് അബ്രഹാം കണിയാകുന്നേല്‍,ജോയിന്‍റ് സെക്രട്ടറി സിബി ചെഞ്ചിട്ടയില്‍,ഫോറോന പ്രതിനിധി ബെപ്പിച്ചന്‍ തുരുത്തിയില്‍,മുന്‍ യൂണിറ്റ് പ്രസിഡണ്ട് ജോണ്‍ പൂച്ചക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

ആരോഗ്യം മനുഷ്യന്റെ അവകാശവും രാഷ്ട്രത്തിന്റെ കടമയുമാണ്

Next Post

കര്‍ഷക ഫോറം ചുങ്കം ഫൊറോന കര്‍ഷക സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!