അറ്റ്ലാന്‍റയില്‍ ക്നാനായ നേതൃസംഗമം

അറ്റ്ലാന്‍്റയില്‍ നടത്തപ്പെട്ട ‘THE LEADERS MEET ‘ സമുദായത്തിന്‍്റെ ഐക്യത്തിനും പുരോഗമനതിനും പ്രത്യാശ നല്‍കുന്നതും പുതുതലമുറക്ക് നല്ളൊരു സന്ദേശം നല്‍കുന്നതുമായി തീര്‍ന്നു.ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ കെ.സി.എ.ജി സ്ഥാപിത പ്രസിഡന്‍്റ് തോമസ് കവണാന്‍, മറ്റു പൂര്‍വ പ്രസിഡന്‍്റുമാരായ ജോസ് കാപറമ്പില്‍, ഫിലിപ്പ് ചാക്കച്ചേരില്‍, ജോയ് ഏലക്കാട്ട്, സന്തോഷ് ഉപ്പൂട്ടില്‍, ജസ്റ്റിന്‍ പുത്തന്‍പുര, ഷാജന്‍ പൂവത്തുംമൂട്ടില്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുPRESIDENTIAL CLUB ഉത്ഘാടനം ചെയ്തു.
പ്രസിഡന്‍്റ് ഡൊമിനിക് ചാക്കോനാല്‍ മുഖ്യപ്രഭാഷണം നടത്തി.പൂര്‍വ പ്രസിഡന്‍്റ്മാര്‍ എല്ലാരും ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്യുന്ന PRESIDENTIAL AWARD FOR ACADEMIC EXCELLENCE പ്രഖ്യാപിക്കുകയും, ഇനിവരും ഗ്രാഡുവേഷന്‍ സെലിബ്രേഷന്‍ സമയത്തു അര്‍ഹതപ്പെട്ടവര്‍ക്ക് ക്യാഷ് അവാര്‍ഡും പതക്കവും കൊടുക്കുമെന്ന് അറിയിച്ചു.
സംവാദത്തില്‍ മുന്‍ പ്രസിഡന്‍്റ്മാര്‍ അവരവരുടെ കാലഘട്ടങ്ങളില്‍ നടന്ന നല്ലകാര്യങ്ങളും, നടത്താന്‍ ആഗ്രഹമുണ്ടായിരുന്നു പക്ഷെ സാധിക്കാതെ പോയ ആഗ്രഹങ്ങളും പങ്കുവെച്ചു. ഭാവി തലമുറക്ക് വേണ്ടി ഒരു നല്ല കമ്മ്യൂണിറ്റി സെന്‍്ററിന്‍്റെ ആവശ്യകതയെ ഏവരും പിന്തുണക്കുകയും, അതിനായി സഹരിക്കാമെന്നു ഉറപ്പുതരുകയും ചെയ്തു. ചാക്കോച്ചന്‍ പുല്ലാനപ്പള്ളി മോഡറേറ്ററായിരുന്നു. ദീപക് മുണ്ടുപാലത്തിങ്ങല്‍ നന്ദി പറഞ്ഞു.

Previous Post

വരുമാന പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷിന്‍ വിതരണം ചെയ്ത് മാസ്സ്

Next Post

ഇടവക കുടുംബ സംഗമവും ജനപ്രതിനിധികളെ ആദരിക്കലും

Total
0
Share
error: Content is protected !!