വരുമാന പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷിന്‍ വിതരണം ചെയ്ത് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, പാലക്കാട് ജില്ലയിലെ ചങ്ങിലേരി ഇടവക പരിധിയിലുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തു. തയ്യല്‍ മെഷിനുകളുടെ വിതരണോദ്ഘാടനം ഫാ.ജോയി കട്ടിയാങ്കല്‍ നിര്‍വ്വഹിച്ചു. ഫാ.സിബിന്‍ കൂട്ടകല്ലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.കുര്യന്‍ ചൂഴിക്കുന്നേല്‍, സി. പാവന. എസ്. ജെ. സി തുടങ്ങിയവര്‍ പങ്കെടുത്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന സ്വയംതൊഴില്‍ പദ്ധതിയൂടെ ഭാഗമായിട്ടാണ് തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തത്. സജി തോമസ് നേതൃത്വം നല്കി.

Previous Post

കോട്ടയം: ചേന്നങ്ങാട്ട് സി.ടി ജോര്‍ജ്

Next Post

അറ്റ്ലാന്‍റയില്‍ ക്നാനായ നേതൃസംഗമം

Total
0
Share
error: Content is protected !!