കരിങ്കുന്നം സെന്റ്‌ അഗസ്റ്റിന്‍സ്‌ സ്‌കൂളില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു

കരിങ്കുന്നം: സെന്റ്‌ അഗസ്റ്റിന്‍സ്‌ സ്‌കൂളില്‍ അന്താരാഷ്‌ട്ര വനിതാദിനം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ വനിതകളായ എല്ലാവരെയും ആദരിച്ചു. ദിനാചരണ പരിപാടികളുടെ ഉദ്‌ഘാടനം സ്‌കൂളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ ജയശ്രീ കെ.സി., സ്‌മിത ഷാജി എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു.
സാമൂഹ്യ ജീവിതത്തില്‍ ഒരേസമയം വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്ന വനിതകള്‍, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കടന്നുവരുന്നതിനായി പുരുഷന്മാരുടെ പിന്തുണ അനിവാര്യമാണെന്നും, സ്‌ത്രീകളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ അവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍, രാജ്യത്തിന്റെ ഭരണനിര്‍വഹണത്തിനുവരെ പ്രാപ്‌തരാക്കുന്ന വനിതകളാണ്‌ നമ്മുടെ സമൂഹത്തില്‍ ഉള്ളതെന്ന്‌ ഇതിനോടകം തെളിയിക്കപ്പെട്ടുകഴിഞ്ഞു എന്നും പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത സന്ദേശത്തില്‍ പറഞ്ഞു.
മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം സാധ്യമാകുന്നതിനായി അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളായ സഹോദരിമാര്‍ സമൂഹത്തിലെ സാധാരണക്കാരുടെ പ്രതിനിധികള്‍ ആണെന്നും, അവരെ ആദരിക്കുന്നതിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം സ്‌ത്രീകളോടുമുള്ള സ്‌നേഹാദരവുകളാണ്‌ നല്‍കപ്പെടുന്നത്‌ എന്നും പ്രധാന അധ്യാപിക സന്ദേശത്തില്‍ പറഞ്ഞു. അധ്യാപകരായ അഗസ്റ്റിന്‍ ജോസ്‌, ഷിജു കെ. എബ്രഹാം, അനീഷ്‌ ഫിലിപ്പ്‌, നിതിന്‍ ജോസ്‌, സജി ജേക്കബ്‌, ജെറിന്‍ ജെയിംസ്‌, മിഥുന്‍ മാത്യു, ജോമിന്‍ ജോസ്‌, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജിനോ തോമസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി.

Previous Post

അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നു

Next Post

കെ.എസ്.എസ്.എസ് വനിതാദിനാഘോഷം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!