കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ സ്‌കൂളില്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് ജേഴ്സി ഡേ ആചാരണവും, വിളമ്പര റാലിയും ആവേശം ആണ പൊട്ടി വിദ്യാര്‍ഥികള്‍.

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഹൃദയം നിറഞ്ഞ വരവേല്‍പ്പ്. പരിപാടിയുടെ ഭാഗമായി ഫുട്‌ബോള്‍ ജേഴ്‌സി ഡേ ആചരണവും, ഫുട്‌ബോള്‍ പ്രവചന മത്സരവും, വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു. തൊടുപുഴ എംഎല്‍എയും കേരള നിയമസഭ ചീഫ് വിപ്പുമായ ശ്രീ അപു ജോണ്‍ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗോള്‍പോസ്റ്റിലേക്ക് ഗോള്‍ അടിച്ചു കൊണ്ടാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു നടന്ന വര്‍ണ്ണാഭമായ വിളംബര റാലിയിലും സ്ത്രീ അബു ജോണ്‍ ജോസഫ് നേതൃത്വം നല്‍കിക്കൊണ്ട് പങ്കാളിയായി. മാനേജര്‍ ഫാദര്‍ ജെയിംസ് വടക്കേകണ്ടങ്കരിയില്‍ വിളംബര ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബേബിച്ചന്‍ കൊച്ചു കരൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ഡോക്ടര്‍ ലിന്‍സി അലക്‌സ്, സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബിജോയ് തട്ടാമറ്റം, പിടിഎ പ്രസിഡണ്ട് ജോസ് കളരിക്കല്‍, എംപിടി എ പ്രസിഡന്റ് മേരി ജെന്‍സി, സന്ദീപ് സെന്‍, ജെറി തട്ടാമറ്റം, ജില്‍ പാറടിയില്‍, എന്നിവര്‍ പ്രസംഗിച്ചു. കരിങ്കുന്നം ടൗണിലൂടെ നടത്തിയ വര്‍ണ്ണാഭമായ ഫുട്‌ബോള്‍ റാലിയുടെ സമാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകന്‍ വിജയ് മാത്യു പരിപാടിക്ക് കൃതജ്ഞത അറിയിച്ചു. സ്‌കൂളിലെ റോള്‍ ബോള്‍ സ്‌കേറ്റിംഗ് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍,മാതാപിതാക്കള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

Beyond Blues to Bliss

Next Post

അരീക്കര: ഇല്ലിച്ചോട്ടില്‍ മറിയാമ്മ കുരുവിള

Total
0
Share
error: Content is protected !!